നാൽപ്പതാം വെള്ളിയാഴ്ച (മാർച്ച് 22) എഴുകുംവയൽ കുരിശുമലയിലേക്ക് ഇൗ വർഷവും രൂപതാതല കാൽനട തീർത്ഥാടനം നമ്മൾ നടത്തുകയാണ്. രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കത്തക്ക വിധമാണ് ഇൗ വർഷം തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. നോമ്പുകാല ചൈതന്യത്തോടെ നടത്തപ്പെടുന്ന ഇൗ തീർത്ഥാടനത്തിലേക്ക് നിങ്ങളേവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കാൽനട തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ പ്രയാസമുള്ളവർക്ക് വാഹനങ്ങളിൽ മലയടിവാരത്തിൽ എത്തി തീർത്ഥാടനത്തിന്റെ ഭാഗമാകാവുന്നതാണ്. രാവിലെ 9 മണിക്ക് എഴുകുംവയൽ ടൗണിൽ ഉള്ള കപ്പളയിൽ നിന്നും ആഘോഷമായ കുരിശിന്റെ വഴി മലമുകളിലേക്ക് നടത്തപ്പെടും.
തീർത്ഥാടനം ആരംഭിക്കുന്ന സ്ഥലങ്ങളും സമയവും:
പാണ്ടിപ്പാറ 4.30 AM
തോപ്രാംകുടി 5.30 AM
വെള്ളയാംകുടി 7.00 AM
ഉദയഗിരി 6.30 AM
2025 ജൂബിലി വർഷത്തിന് ഒരുക്കമായി ഇൗ വർഷം ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം നാം പ്രാർത്ഥനാ വർഷമായി ആചരിക്കുകയാണല്ലോ. മാർച്ച് 22 ാം തീയതി പ്രാർത്ഥനാ ദിനമായി CBCI യും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇൗ പശ്ചാത്തലത്തിൽ തീഷ്ണമായ പ്രാർത്ഥനയോടെ ത്യാഗപൂർവം നമുക്ക് ഇൗ തീർത്ഥാടനത്തിൽ പങ്കെടുക്കാം. കഴിയുന്നത്ര ആളുകളുടെ സാന്നിധ്യം തീർത്ഥാടനത്തിൽ പ്രതീക്ഷിക്കുന്നു.