ഇടുക്കി മെഡി.കോളേജ് പരിസരം വൃത്തിയാക്കി കെ.സി. വൈ.എം ഇടുക്കി രൂപത
ചെറുതോണി : യുവജനങ്ങളൾ പ്രകൃതി സംരക്ഷകരാകണം എന്ന ലക്ഷ്യത്തോടെ സീറോ മലബാർ സമുദായ ശാക്തീകരണ വർഷത്തിൻ്റെ ഭാഗമായി , ഇടുക്കി മെഡി.കോളേജ് പരിസരം വൃത്തിയാക്കി കെ.സി. വൈ.എം ഇടുക്കി രൂപതയുടെ യുവജനങ്ങൾ .
യുവനങ്ങളുടെ സമയവും കാര്യക്ഷമതയും സമൂഹ നന്മക്കായി വിനിയോഗിക്കുക, ഇടുക്കി രൂപതയിലെ സേവന തത്പരരായ യുവജനങ്ങളെ ഒരുമിച്ചു കൂട്ടുകയും സമുദായത്തെ ശാക്തീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ബോധി എന്ന പരിപാടിയുടെ തുടർച്ചയായി സംഘടിപ്പിച്ച ഈ കർമപദ്ധതിയുടെ ലക്ഷ്യം.
കെ.സി.വൈ.എം ഇടുക്കി രൂപത പ്രസിഡൻറ് ശ്രീ.സാം സണ്ണിയുടെ മേൽനോട്ടത്തിൽ കാര്യപരിപാടികൾക്ക് തുടക്കമായി. ഇടുക്കി രൂപതയിലെ അമ്പതോളം യുവജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു. പ്രകൃതിയെ സംരക്ഷിക്കുക, സാമുഹിക ക്ഷേമം ഉറപ്പുവരുത്തുക എന്നീ കാര്യങ്ങളിൽ യുവജനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് കെ.സി.വൈ.എം ഇടുക്കി രൂപത പ്രസിഡൻ്റ് ശ്രീ.സാം സണ്ണി ആഹ്വാനം ചെയ്തു. കെ.സി.വൈ.എം ഇടുക്കി രൂപത അനിമേറ്റർ സി.ലിൻ്റാ എസ്.എ.ബി.എസ് , ജന.സെക്രട്ടറി ശ്രീ. അമൽ ജിജു ജോസഫ്, വൈസ്.പ്രസിഡൻ്റുമാരായ അമിത ട്രീസ സാജൻ, ഡമിൽ കെ.ഷിബു എന്നിവർ സംസാരിച്ചു.
ശ്രീ.അജിൻ ജിൻസൻ, ഡെല്ല സജി , ആൻ്റോ , അബിൻ ജോൺസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.സി.വൈ.എം യുവജനങ്ങൾ ഈ ഉദ്യമത്തിലൂടെ സമൂഹത്തിന് പുതിയ മാതൃകയാണ് നൽകിയതെന്ന് ഹോസ്പിറ്റൽ അധികാരികൾ അറിയിച്ചു.