ഹൈറേഞ്ച് ഡെവലപ്മെൻ്റ് സൊസൈറ്റി 50 % സാമ്പത്തിക സഹായത്തോടെ ലാപ് ടോപ്പുകൾ വിതരണം ചെയ്തു.
ചെറുതോണി. ഇടുക്കി രൂപത സാമൂഹിക സേവന വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെൻ്റ് സൊസൈറ്റി നാഷണൽ NGO കോൺഫെഡറേഷൻ്റെ സഹായത്തോടെ വിദ്യാർഥികൾക്കായി പഠനോപകരണമായ ലാപ് ടോപ്പുകൾ വിതരണം ചെയ്തു. 41000 രൂപ വിലവരുന്ന HP ലാപ് ടോപ്പുകൾ 50% സാമ്പത്തിക സഹായത്തോടെ 20000 രൂപക്കാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടന പരിപാടിക്ക് നാഷണൽ NGO കോൺഫെഡറേഷൻ ദേശീയ കോർഡിനേറ്റർ ശ്രീ. അനന്ദു കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുകയും ഇടുക്കി രൂപത വികാരി ജനറാളും ഹൈറേഞ്ച് ഡെവലപ്മെൻ്റ സൊസൈറ്റി പ്രസിഡൻ്റുമായ മോൺ. ജോസ് പ്ലാച്ചിക്കൽ ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. നാഷണൽ NGO കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ശ്രീമതി. ഷീബ സുരേഷ് സ്വാഗതം പറയുകയും ഹൈറേഞ്ച് ഡെവലപ്മെൻ്റ സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. മാത്യു തടത്തിൽ എല്ലാവർക്കും നന്ദി പറയുകയും ചെയ്തു. ജില്ലയിലെ ഗ്രീൻ വാലി ഡെവലപ്മെൻ്റ സൊസൈറ്റി, സീഡ് സൊസൈറ്റി, സ്പെസിയാ ഫാർമർ പ്രൊഡ്യൂസർ കമ്പനി, മഹാത്മാ സേവാ കേന്ദ്രം എന്നീ സന്നദ്ധ സഘടനകളും പങ്കെടുത്തു.
തുടർന്ന് യുവ തലമുറയിൽ സാമൂഹിക ഉത്തരവാദിത്വം ഉണർത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് ടാസ്ക് ഫോഴ്സ് രൂപികരിക്കുകയും ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രാജി ചന്ദ്രൻ നിർവ്വഹിക്കുകയും ചെയ്തു പരിപാടിയിൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാ രക്ഷാധികാരി ഡോ. റോസകുട്ടി എബ്രഹാം മുഖ്യപ്രഭാഷണം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഇടുക്കി സീഡ് സൊസൈറ്റി പ്രസിഡൻ്റുമായ ശ്രീമതി. ആലീസ് വർഗീസ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ റവ. ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്തു, സ്പെസിയാ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ Sr. ചൈതന്യ CMC, മഹാത്മാ സേവാ കേന്ദ്രം ഡയറക്ടർ ശ്രീ. ഉദയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 280 ഓളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.