മുരിക്കാശ്ശേരി : കെ സി വൈ എം ഇടുക്കി രൂപത കലോത്സവം നീറ്റൽ 2024 എന്ന പേരിൽ സെപ്റ്റംബർ 21 ന് മുരിക്കാശ്ശേരി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. കെ സി വൈ എം ഇടുക്കി രൂപത പ്രസിഡന്റ് ശ്രീ. ജെറിൻ ജെ പട്ടാംകുളം പതാക ഉയർത്തി.മുൻ കലാപ്രതിഭ ആൽബിറ്റോ,2024 വർഷത്തെ കലോത്സവത്തിന് ദീപശിഖ തെളിയിച്ചു.കെ സി വൈ എം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ , ആനിമേറ്റർ സിസ്റ്റർ ലിന്റ S.A.B.S , മുരിക്കാശ്ശേരി സെ. മേരീസ് ഫൊറോന ഇടവക വികാരി റവ ഫാ. ജോസ് നരുതൂക്കിൽ , എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് അലക്സ് തോമസ്, കെ സി വൈ എം സംസ്ഥാന സെക്രട്ടറി മരീറ്റ തോമസ് എന്നിവർ സന്നിഹിതരായിരുന്നു. വ്യക്തിഗതവും ഗ്രൂപ്പിനങ്ങളിലും ആയി ഏഴു സ്റ്റേജുകളിലായി 25 ഓളം മത്സരങ്ങൾ നടത്തപ്പെട്ടു.ഇടുക്കി രൂപതയിലെ 40 ഓളം ഇടവകകളിൽ നിന്ന് ആയിരത്തോളം യുവതീ യുവാക്കൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഇടുക്കി രൂപത വികാരി ജനറാൽ മോൺ.ജോസ് പ്ലാച്ചിക്കൽ, ചെറുപുഷ്പ്പ മിഷൻ ലീഗ് ഇടുക്കി രൂപത പ്രസിഡന്റ് സെസ്സിൽ ജോസ്, AKCC യൂത്ത് വിംഗ് ഗ്ലോബൽ കോർഡിനേറ്റർ സിജോ ഇലന്തൂർ, AKCC ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.വാശിയേറിയ കലോത്സവ മാമാങ്കത്തിനൊടുവിൽ 208 പോയിന്റോടെ കെസിവൈഎം ഇരട്ടയാർ യൂണിറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.202 പോയിന്റോടെ കെ സി വൈ എം തങ്കമണി യൂണിറ്റിന് രണ്ടാം സ്ഥാനവും കെ സി വൈ എം പാറത്തോട് യൂണിറ്റിന് മൂന്നാം സ്ഥാനവും ലഭിച്ചു. സാഹിത്യ രചനാ മത്സരങ്ങളുടെ ചാമ്പ്യൻഷിപ് കാൽവരിമൗണ്ട് കെ സി വൈ എം യൂണിറ്റ് കരസ്ഥമാക്കി. ഇരട്ടയാർ യൂണിറ്റിലെ സേറ അനീഷ് കലാതിലകമായി,മുളകരമേട് യൂണിറ്റിലെ നോബി ജോസ് കലാപ്രതിഭയായി, മച്ചിപ്ലാവ് യൂണിറ്റിലെ ആൽബർട്ട് റെജി സർഗ്ഗ പ്രതിഭയായി.