തുടർച്ചയായി മൂന്നാം തവണയും മികച്ച രൂപതയായി ഇടുക്കി രൂപത
ചങ്ങനാശ്ശേരി എസ് ബി ഹയർസെക്കൻഡറി സ്കൂളിലും സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലുമായി ജനുവരി 10 ശനിയാഴ്ച നടന്ന കെസി എസ് എൽ സംസ്ഥാന കലോത്സവത്തിൽ 2024-25 പ്രവർത്തന വർഷത്തിലെ കെ സി എസ് എൽ പ്രവർത്തനങ്ങൾക്കുള്ള മികച്ച രൂപതയായി തുടർച്ചയായി മൂന്നാം തവണയും ഇടുക്കി രൂപത തിരഞ്ഞെടുക്കപ്പെട്ടു .
വിശ്വാസം പഠനം സേവനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന കത്തോലിക്ക വിദ്യാർത്ഥി സംഘടനയായ കെ സി എസ് എൽ ന്റെ സ്കൂളുകളിലെ മികവാർന്ന പ്രവർത്തനങ്ങളുടെയും കാരുണ്യ പ്രവർത്തനങ്ങളുടെയും സംസ്ഥാന മത്സരങ്ങളിലുള്ള വിജയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സ്ഥാനത്തിന് ഇടുക്കി രൂപതാ ഈ നേട്ടത്തിന് അർഹരായത്.